
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. സർക്കാർ പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ ആർ.ടി.സി.പി.ആർ പരിശോധനയ്‌ക്ക് അദ്ദേഹം വിധേയനായി. പരിശോധനയിൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് പ്രസിഡന്റ് ക്വാറന്റൈനിൽ കഴിയും. ക്വാറന്റൈനിൽ കഴിയുകയാണെങ്കിലും കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ പ്രസിഡന്റ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.