
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ഭാര്യയ്ക്കും ഇന്ന് കൊവിഡ് വാക്സിൻ നൽകുമെന്ന് വൈറ്റ്ഹൗസ്. ഇരുവർക്കും വാക്സിൻ നൽകുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം കൂടി വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നുണ്ട്. വൈസ് പ്രസിഡന്റും ഭാര്യയും വാക്സിൻ സ്വീകരിച്ചാൽ അത് കൊവിഡ് വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് അമേരിക്കൻ ജനതക്കിടയിലെ ആശങ്കകൾക്ക് അറുതി വരുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പെൻസിനൊപ്പം മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ ജനറൽ ജെറോ അഡംസിന് വാക്സിൻ നൽകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.