
ടോക്കിയോ : ബാഴ്സലോണയുടെ ഇതിഹാസ താരവും സ്‌പെയിനിന് ഫുട്ബാൾ ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മിഡ്ഫീൽഡറുമായ ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ജാപ്പനീസ് ലീഗ് മത്സരത്തിനിടെ പരിക്ക്.
ജാപ്പനീസ് ക്ലബ്ലായ വിസെൽ കോബിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരത്തിനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമാണെന്നും ഇനിയേസ്റ്റയ്ക്ക് നാലുമാസം വിശ്രമം ആവശ്യമാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
36കാരനായ ഇനിയേസ്റ്റയ്ക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗിനിടെയും പരിക്കേറ്റിരുന്നു. 2018-ലാണ് ഇനിയേസ്റ്റ ബാഴ്സയില്‍ നിന്നും വിസെൽ കോബിലെത്തുന്നത്.
പരിക്ക് ഭേഭമായാൽ താൻ കളിക്കളത്തിൽ തിരികെയെത്തുമെന്ന് ഇനിയേസ്റ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അറിയിച്ചിട്ടുണ്ട്.