
വാഷിംഗ്ടൺ: അമേരിക്കയിലെ ഡാലസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അദ്ധ്യാപക ദമ്പതിമാർ കൊവിഡ് ബാധിച്ചു മരിച്ചു. ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ (65) എന്നിവരാണ് മരിച്ചത്. കൈകൾ കോർത്തു പിടിച്ചായിരുന്നു ഇവർ മരിച്ചത്. ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണസമയത്ത് ഇവരുടെ മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. പോൾ ഫാനിൽ മിഡിൽ സ്കൂളിൽ അദ്ധ്യാപകനും റോസ് മേരി ട്രാവിസ് വേൾഡ് ലാഗ്വേജ് അക്കാഡമിയിൽ അദ്ധ്യാപികയുമായിരുന്നു.