
കൊച്ചി: വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡിന്റെ വണ്ടർല കൊച്ചി പാർക്ക് 24 മുതൽ സന്ദർശകർക്കായി തുറക്കും. പ്രവർത്തനം പുനരാരംഭിക്കുന്നതിനോട് അനുബന്ധിച്ച് ജി.എസ്.ടി ഉൾപ്പെടെ 699 രൂപ ഓഫർ നിരക്കിൽ സന്ദർശകർക്ക് എല്ലാ റൈഡുകളും ആസ്വദിക്കാം. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി 24 മുതൽ ജനുവരി മൂന്നുവരെ ദിവസേന രാവിലെ 11 മുതൽ പാർക്ക് തുറന്നുപ്രവർത്തിക്കും. പൂർണമായും കേന്ദ്ര ആരോഗ്യമന്ത്രാലയ -സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളനുസരിച്ചാണ് പാർക്കിന്റെ പ്രവർത്തനം. www.wonderla.com ൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.