modi

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി അരവിന്ദ് കേ‌ജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. പൊതുപരിപാടിയിൽ മാസ്ക് ധരിക്കാത്ത മോദിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് ആം ആദ്മിയുടെ പരിഹാസം. ഒരു പൊതുപരിപാടിയിൽ മാസ്കില്ലാതെ മോദി നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. എന്നാൽ അവരെല്ലാം മാസ്ക് ധരിച്ചിട്ടുണ്ട്. മാസ്ക് ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ വില്ക്കുന്ന സ്റ്റാളിലുള്ളവരുമായി മോദി ഇടപഴകുന്നുണ്ട്.

Wear a mask. Don't be like Modi ji. pic.twitter.com/lPxdTEdZiI

— AAP (@AamAadmiParty) December 17, 2020

തുണികൾ വിൽക്കുന്നവരിൽ ഒരാൾ മോദിയ്ക്ക് നേരെ മാസ്ക് നീട്ടുന്നുണ്ട്. എന്നാൽ മോദി അത് നിരസിക്കുന്നതും കാണാം. ' മാസ്ക് ധരിക്കൂ, മോദിജിയെ പോലെ ആകാതിരിക്കൂ ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ എന്ന്, എവിടെവച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.