
ഭോപ്പാൽ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകസമരം തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് മദ്ധ്യപ്രദേശിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീഡിയോ കോൺഫറൻസ് മുഖാന്തരമായിരിക്കും പ്രധാനമന്ത്രി കർഷകരോട് സംവദിക്കുക.
പുതിയ കാർഷിക നിയമങ്ങളിലെ പ്രയോജനകരമായ വ്യവസ്ഥകളെ കുറിച്ച് സമ്മേളനത്തിൽ വിശദീകരിക്കും. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കോൺഫറൻസിനെ കുറിച്ചും നാലുഘട്ടങ്ങളായുളള കർഷക ക്ഷേമപരിപാടിയെ കുറിച്ചും വിശദമായ നിർദേശങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നൽകിയിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടായിരിക്കും കോൺഫറൻസ് നടത്തുക.