
ബറേലി : കർഷകസമരവും അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണവും ബന്ധപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനം.. രാമക്ഷേത്ര നിർമാണത്തിൽ അസന്തുഷ്ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ആരോപിച്ചു.
ഇന്ത്യ ഏകഭാരതമാകുന്നതിൽ ശ്രേഷ്ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ആദ്യം അവർ ആവശ്യപ്പെട്ടത് താങ്ങുവിലയിൽ ഗാരന്റി വേണമെന്നാണ്. അതുസംബന്ധിച്ച് സർക്കാർ ഉറപ്പുനൽകി. എന്നിട്ടും ഇവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു ? അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവർ..അവർ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാമക്ഷേത്രത്തിന്റെ നിർമാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.' ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യൻ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രിനടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച ആദിത്യനാഥ് കമ്യൂണിസത്തെയും വിമർശിച്ചു. 'കമ്യൂണിസത്തിന്റെ സിദ്ധാന്തം ഒരിക്കലും ശരിയല്ല. നിങ്ങൾ ഒരു നുണ നൂറുതവണ പറഞ്ഞാൽ അത് സത്യമാകും. കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കാത്തവർ നിരവധിയുണ്ടെന്നും ആദ്യത്യനാഥ് കൂട്ടിച്ചേർത്തു..