best-fifa-

സൂറിച്ച് : ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് അവാർഡ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ളീഷ് ഡിഫൻഡർ ലൂസി ബ്രൗൺസിനാണ് മികച്ച വനിതാ താരത്തിനുള്ള ബെസ്റ്റ് പുരസ്കാരം. തുടർച്ചയായ രണ്ടാം വർഷവും ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ളോപ്പ് ബെസ്റ്റ് കോച്ച് പുരസ്കാരം സ്വന്തമാക്കി. നെതർലാൻഡിന്റെ സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ ഗോളി മാനുവൽ ന്യൂയർ സ്വന്തമാക്കി. ഒളിമ്പിക് ലിയോണിന്റെ സാറാബൗഹാദി വനിതാ ഗോളിയായി. ടോട്ടൻഹാമിന്റെ സൺ ഹ്യൂം മിൻ ബേൺലിക്കെതിരെ നേടിയ ഗോൾ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം സ്വന്തമാക്കി.