
പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന പെരുനാട് ളാഹഅട്ടത്തോട് വാർഡിൽ ബി ജെ പിക്ക് ജയം. പി കെ മഞ്ജുവാണ് വിജയിച്ചത്. സി.പി.എമ്മിലെ കുഞ്ഞുമോൾ ടീച്ചറെ 95 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ശബരിമല സ്ഥിതിചെയ്യുന്ന വാർഡിൽ ബി ജെ പി വിജയിക്കുന്നത്.

എന്നാൽ വികസന ചർച്ചകൾക്കോ ദർശനത്തിനോ ഈ അംഗത്തിന് ശബരിമല സന്ദർശിക്കാനാവില്ല. ആചാരസംരക്ഷണത്തിന് സമര രംഗത്തുണ്ടായിരുന്ന മഞ്ജുവിന് 38 വയസേയുള്ളു.