
ഇടതുപക്ഷ സർക്കാരിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ തന്റെ ഭാര്യ നട്ടുവളർത്തിയ റോബസ്റ്റ് കുല കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കാമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്ത് തന്നെ ഇത് കഴിക്കുമ്പോഴും, മറ്റുള്ളവർക്ക് കൊടുക്കുമ്പോഴും കർഷകതൊഴിലാളി പെൻഷൻ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാൻ പറ്റുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇടതുപക്ഷ സർക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ എന്റെ ഭാര്യ നട്ടുവളർത്തിയ ഒരു റോബസ്റ്റ് കുലയും കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കും...പക്ഷെ ഈ സമയത്ത് തന്നെ ഇത് കഴിക്കുമ്പോഴും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുമ്പോഴും കർഷകതൊഴിലാളി പെൻഷൻ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാൻ പറ്റുന്നു...പക്ഷെ ഞാനിതിൽ അഭിരമിക്കുന്നില്ല...നമുക്കിനിയും കുലകൾ നട്ടു വളർത്തേണ്ടതുണ്ട്...നന്നായി പ്രവർത്തിക്കുക..ഫലം താനെ വന്നു ചേരും...