gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്.

ഒരു ഗ്രാം സ്വർണത്തിന് 4680 രൂപയാണ് വില. രണ്ടാഴ്‌ചകൊണ്ട് പവന്റെ വിലയിൽ 1,520 രൂപയാണ് വർദ്ധിച്ചത്.

അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ച മാത്രം 2.3 ശതമാനം വർദ്ധനയാണുണ്ടായത്.

കമ്മോഡിറ്റി വിപണിയായ എം സി എക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി.