actress-abuse-case

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും.

കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സംഭവത്തിൽ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഇന്നലെയാണ് ഷോപ്പിംഗ് മാളിൽവച്ച് രണ്ട് യുവാക്കൾ നടിയെ അപമാനിച്ചത്. ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്ന് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.