
കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളെല്ലാം ഇപ്പോൾ വീടിന്റെ നാല് ചുമരിനുള്ളിലാണ്. ആഘോഷങ്ങൾക്കൊന്നും പഴയ പ്രതാപമില്ലെന്ന് ചുരുക്കം. അതുകൊണ്ടാണ് സൂക്ക് മെഡിറ്ററേനിയൻ കിച്ചനിലെ ജീവനക്കാർ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചത്. സാധാരണഗതിയിൽ ഏറ്റവും തിരക്കുള്ള മാസമാണ് ഡിസംബർ. എന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം പതിവിന് വിപരീതമാണ്.
എന്നാൽ, കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായി ഒരു കസ്റ്റമർ ഈ ഭക്ഷണശാലയിൽ എത്തി. മെനു വായിച്ചു നോക്കിയ ശേഷം ഒന്നും ഓർഡർ ചെയ്യാതെ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു. ഒന്നും ഓർഡർ ചെയ്യാതെ മടങ്ങാനൊരുങ്ങുന്ന ആ വ്യക്തിയെ നോക്കി ഹോട്ടൽ ജീവനക്കാർ വളരെ നിരാശരായി നിന്നു. കാഷ് കൗണ്ടറിലെത്തിയ അദ്ദേഹം കാഷ്യറോട് ബില്ലടിക്കാൻ നിർദേശിച്ചു. 73 രൂപയുടെ ബില്ലാണ് കാഷ്യർ അദ്ദേഹത്തിന് നൽകിയത്. ബിൽ സൂക്ഷ്മമായി നിരീക്ഷിച്ച കസ്റ്റമർ അതിൽ എഴുതി ചേർത്ത ടിപ്‌സ് തുക കണ്ട് ജീവനക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി! 4.11 ലക്ഷം രൂപ. ഒഹിയോയിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിലെ ജീവനക്കാർക്ക് ഇത്രയും വലിയതുക ടിപ്പായി
ടിപ്പായി നൽകിയത് ബില്ലി എന്ന കസ്റ്റമറായിരുന്നു. ഈ തുക എല്ലാവരും തുല്യമായി ഈ തുക വീതിച്ചെടുക്കാൻ നിർദ്ദേശിച്ചാണ് അദ്ദേഹം സ്ഥലം വിട്ടത്.
തുടർന്ന് , സ്ഥാപനത്തിലെ 28 ജീവനക്കാർക്കും 14,709 രൂപ വീതം നൽകിയതായി ഹോട്ടൽ ഉടമയും ഷെഫുമായ മൂസ സലൗഖ് പറഞ്ഞു.
ഡിസംബറിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ജീവനക്കാർ കുടുംബാംഗങ്ങൾക്ക് ക്രിസ്മസ്-പുതവർഷ സമ്മാനങ്ങൾ നൽകാറുള്ളത്. കൊവിഡ് കാരണം ഇത്തവണ അങ്ങനെയുള്ള സന്തോഷങ്ങൾക്ക് വിരാമമിടേണ്ടിവരുമെന്ന് ചിന്തിച്ചിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായി ബില്ലിയുടെ സന്ദർശനം എല്ലാം മാറ്റി മറിച്ചത്.