
തമിഴ് നടൻ ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. ദി ഗ്രേമാൻ എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാൻ ഒരുങ്ങുന്നത്. റൂസോ ബ്രദേഴ്സ് ആണ് ദി ഗ്രേ മാൻ സംവിധാനം ചെയ്യുന്നത്. 2009ൽ പുറത്തിറങ്ങിയ ദി ഗ്രേമാൻ എന്ന മാർക്ക് ശ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. റയാൻ ഗോസ്ളിംഗ്, ക്രിസ് ഇവാൻസ് , അനഡി അർമാസ് എന്നിവരാണ് മറ്റു താരങ്ങൾ. 2018ൽ പുറത്തിറങ്ങിയ ദി എക്സ്ട്രാ ഒാർഡിനറി ജോർണി ഒഫ് ഫക്കീർ എന്ന ചിത്രത്തിലൂടെയാണ് ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റം.അതേസമയം മാരിസെൽവരാജ് സംവിധാനം ചെയ്യുന്ന കർണനാണ് തമിഴിൽ ധനുഷിന്റെ പുതിയ ചിത്രം. രജിഷ വിജയനാണ് നായിക. ലാൽ , യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു നിർമിക്കുന്ന കർണന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.