
ഇന്ത്യാന: ലക്ഷങ്ങൾ വിലമതിക്കുന്ന അശ്ലീല പുസ്തകങ്ങളും സെക്‌സ് ടോയിസും കത്തിച്ച മാതാപിതാക്കളോട് പ്രതികാരം ചെയ്ത് മകൻ. രക്ഷിതാക്കൾക്കെതിരെ മകൻ കേസ് കൊടുത്തു. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്താണ് സംഭവം.. പുസ്തകങ്ങൾ ബോധപൂർവ്വം നശിപ്പിച്ചു എന്നു കണ്ടെത്തിയ കോടതി നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.
ഏകദേശം പതിനെട്ട് ലക്ഷം രൂപ വിലവരുന്ന അശ്ലീല പുസ്തകങ്ങളും സെക്‌സ് ടോയ്‌സുമാണ് നാൽപത്തിരണ്ടുകാരനായ ഡേവിഡ് വെക്കിംഗിന്റെ മാതാപിതാക്കൾ കത്തിച്ചുകളഞ്ഞത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഫെബ്രുവരിയിലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഡേവിഡ് വിവാഹമോചിതനാണ്. ഇയാൾ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
എന്നാൽ ഒരു ദിവസം ഡേവിഡിനെ മാതാപിതാക്കൾ വീട്ടിൽ നിന്നും ഇറക്കിവിട്ടു. അശ്ലീല പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരില്ലെന്ന് ഉറപ്പു നൽകിയാൽ മാത്രം തിരികെ പ്രവേശിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇറക്കിവിട്ടത്. ഈ സമയമാണ് താൻ സൂക്ഷിച്ചുവച്ചിരുന്ന പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ട കാര്യം ഇയാൾ തിരിച്ചറിഞ്ഞത്. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഒരാളുടെ വസ്തുക്കൾ അയാളുടെ സമ്മതമില്ലാതെ അവകാശത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.