
ജൂൺ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജോജു ജോർജും അഹമ്മദ് കബീറും ഒന്നിക്കുന്ന മധുരം എന്ന ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. നിഖില വിമലും ശ്രുതി രാമചന്ദ്രനുമാണ് നായികമാർ.അർജുൻ അശോകൻ, ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരം നിർമിക്കുന്നത്. ചോല, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾക്കുശേഷം ജോജു ജോർജ് വീണ്ടും നിർമാതാവുകയാണ്. ആഷിഖ് അമീർ, ഹാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ. ജിതിൻ സ്റ്റാലിസലയ്സ് ഛായാഗ്രഹണം നിർവഹിക്കുന്നു. കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.