
മലയാളത്തിന്റെ താരരാജാവ്‌മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായ താരപുത്രി പങ്കുവച്ച പുതിയഫോട്ടോയുംപോസ്റ്റുമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. വിസ്മയക്ക് എഴുത്തിനോടും ആയോധനകലയോടുമൊക്കെയാണ് കൂടുതൽ താത്പര്യം. തായ്‌ലൻഡിൽ ഹിറ്റ്‌കോഹ് എന്ന ട്രെയിനിംഗ് സെന്ററിന്റെ സഹായത്തോടെ മായ ഇപ്പോൾ 22 കിലോ കുറച്ചിരിക്കുകയാണ്. കഠിനമായ പരിശ്രമത്തിലൂടെയാണ് തന്റെ ശരീര ഭാരം കുറച്ചതെന്ന് മായപോസ്റ്റിൽ പറയുന്നു. തന്നെ സഹായിച്ചടോണിയുടെ മായ നന്ദി പറയുന്നുണ്ട്. തടി ഉണ്ടായിരുന്ന സമയത്ത് വിസ്മയ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളുംപോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. വിസ്മയ ഇപ്പോൾ തായ്‌ലൻഡിലാണ് താമസം.