
വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റുമാനൂരിൽ ഇന്ന് ആരംഭിക്കും. അന്ന രേഷ്മ രാജനാണ് നായിക. ഇന്ദ്രൻസ്, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, രാജേഷ് ശർമ്മ, മുസ്തഫ, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്,മാല പാർവതി, മെറീന മൈക്കിൾ, മമിത ബൈജു എന്നിവരാണ് മറ്റു താരങ്ങൾ.ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യ വ്രതൻ നിർമിക്കുന്ന ചിത്രത്തിന് ബിനുലാൽ ഉണ്ണി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം അനീഷ് ലാൽ.