
പ്രതീക്ഷകളുടെ ക്രിസ്മസ് പുലരി എത്തുകയായി. തിരുപ്പിറവിദിനത്തിൽ രുചികളുടെ അതിശയക്കൂട്ടുകൾ ഇതാ...
മസാല ഫിഷ്കറി
ചേരുവകൾ
നെയ്മീൻ...........500ഗ്രാം
സവാള...........ഒരെണ്ണം (ഗ്രേറ്റ് ചെയ്തത്)
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്..........3 ടീ.സ്പൂൺ
തക്കാളി...........മൂന്നെണ്ണം (പൾപ്പാക്കിയത്)
പച്ചമുളക്................ഒന്ന്
നാരങ്ങാനീര്...........ഒന്നരടേ.സ്പൂൺ
മഞ്ഞൾപ്പൊടി.................2-3 ടീ.സ്പൂൺ
മുളകുപൊടി.........2-3 ടീസ്പൂൺ
മല്ലിപ്പൊടി...........ഒരുടീസ്പൂൺ
കസൂരിമേത്തി പൗഡർ.........ഒരു ടീസ്പൂൺ
ഗരം മസാലപൊടി...........ഒരുടീസ്പൂൺ
ജീരകം............ഒരുടീസ്പൂൺ
ഉപ്പ്...............പാകത്തിന്
ബേലീഫ്...............ഒരെണ്ണം
ഗ്രാമ്പൂ..............4-5 എണ്ണം
കുരുമുളക്..............4-5 എണ്ണം
എണ്ണ...........2 ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
മീൻകഷണങ്ങൾ കഴുകി ഈർപ്പമില്ലാതെ വയ്ക്കുക. ഇതിൽ നാരങ്ങാനീര്, ഉപ്പ്, ഒരു ടീ.സ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾ എന്നിവ ചേർത്തിളക്കി ഒരു മണിക്കൂർ വയ്ക്കുക. ഇനി ചൂടെണ്ണയിൽ മീൻ കഷണങ്ങൾ ഇട്ട് ഇരുവശവും എല്ലാം ഒന്ന് വഴറ്റി കോരുക. ഇരുവശവും വെന്തിരിക്കണം. ഇതൊരു പ്ലേറ്റിലേക്ക് മാറ്റുക. ഇനി ചാറ് തയ്യാറാക്കാം. ഇതേ എണ്ണയിൽ ജീരകം, ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, സവാള അരിഞ്ഞത് എന്നിവയിട്ട് വറുത്ത് സവാള പൊൻനിറമാകുമ്പോൾ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് ഏതാനും സെക്കന്റ് വഴറ്റുക. ഉപ്പും ചേർത്തിളക്കുക. ഏതാനും സെക്കന്റ് വേവിച്ചശേഷം തക്കാളിപൾപ്പ് ചേർക്കുക. അടച്ച് ചെറുതീയിൽ 5-7 മിനിട്ട് അടുപ്പത്ത് വയ്ക്കുക. എണ്ണ മീതെ തെളിയുമ്പോൾ രണ്ടുകപ്പ് വെള്ളം ഒഴിക്കുക. ചെറുതീയിൽ അടച്ചുവച്ച് 10-12 മിനിട്ട് വേവിക്കുക. ഇനി തുറന്ന് വച്ച് കസൂരി മേത്തിയും മിച്ചമുള്ള നാരങ്ങാനീരും വറുത്തമീൻ കഷണങ്ങളും ചേർത്ത് അഞ്ച് മിനിട്ട് വേവിക്കുക. വാങ്ങിവച്ച് മല്ലിയിലയും ഗരം മസാലപ്പൊടിയും ചേർത്തിളക്കുക.

സ്പൈസി ഫിഷ് കറി
ചേരുവകൾ
മീൻ...........650 ഗ്രാം
മാരിനേഷന്
നാരങ്ങാനീര്.......ഒരു ടേ.സ്പൂൺ
വെളുത്തുള്ളി അരച്ചത്.......ഒരു ടീ.സ്പൂൺ
ഓമം.............ഒരു ടീസ്പൂൺ (പൊടിച്ചത്)
പുതിനയില അരച്ചത്................ഒരു ടീസ്പൂൺ
പച്ചമുളക് അരച്ചത്.....ഒരു ടീസ്പൂൺ
പിരിയൻ മുളകുപൊടി.........ഒരു ടീസ്പൂൺ
എണ്ണ...........ഒരു ടേ.സ്പൂൺ
ഉപ്പ്........പാകത്തിന്
അലങ്കരിക്കാൻ
ഗരംമസാലപ്പൊടി........ഒരുടീസ്പൂൺ
സവാളനീളത്തിലരിഞ്ഞത്......ഒരുകപ്പ്
നാരങ്ങ.............ഒരെണ്ണം
തയ്യാറാക്കുന്നവിധം
മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ ഒരു ബൗളിലെടുത്ത് നന്നായിളക്കി ഫ്രിഡ്ജിൽ ഒരുമണിക്കൂർ വയ്ക്കുക. എണ്ണ ഒരു ഫ്രൈയിംഗ് പാനിൽ ഒഴിച്ച് ഉയർന്ന ജ്വാലയിൽ ഒരുമിനിട്ട് വച്ച്മീൻ ക്യൂബുകൾ ഇടുക. തുറന്ന് 15 മിനിട്ട് വച്ച് വേവിച്ച് മറിച്ചിട്ട് മീനിന്റെ ഇരുവശങ്ങളും നന്നായി വേവിക്കുക. ഇനി വാങ്ങിവച്ച് ഗരംമസാല പൊടി, സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വഴറ്റിയത്, നാരങ്ങാവളയങ്ങൾ എന്നിവ വച്ച് അലങ്കരിച്ച് വാങ്ങുക.

എഗ്ഗ് ലെസ് ചോക്ലേറ്റ് കേക്ക്
ചേരുവകൾ
കണ്ടൻസ്ഡ് മിൽക്ക്...............ഒന്നേകാൽ ടിൻ
ബട്ടർ..............100 ഗ്രാം
മൈദ...............175 ഗ്രാം
കൊക്കോപ്പൊടി...............3-8 ടേ.സ്പൂൺ
ബേക്കിംഗ് പൗഡർ..............1 ടീ.സ്പൂൺ
സോഡാപ്പൊടി.............1 ടീ.സ്പൂൺ
വാനില എസ്സൻസ്..............1 ടീ.സ്പൂൺ
സോഡ...........200 എം.എൽ
തയ്യാറാക്കുന്നവിധം
ഓവന്റെ താപനില 180ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹിറ്റ് ചെയ്യുക. എട്ടിഞ്ച് വ്യാസമുള്ള ഒരു ബേക്കിംഗ് ടിന്നിൽ ബട്ടർ തേച്ച് മൈദ വിതറി എല്ലായിടത്തേക്കും വ്യാപിപ്പിച്ച് വയ്ക്കുക. ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് ഒരു ബൗളിൽ ഒഴിക്കുക. ഇതിലേക്ക് ബട്ടർ നന്നായി അടിച്ച് മയപ്പെടുത്തിയത് ചേർത്ത് നന്നായി ഇളക്കുക. വാനില എസ്സൻസ് ചേർത്ത് വീണ്ടും ഇളക്കുക. മൈദ, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി, കൊക്കോപ്പൊടി (4 ടേ.സ്പൂൺ) എന്നിവ തെള്ളി ഒരു ബൗളിൽ ഇടുക. ഇതും സോഡയും മാറി മാറി കണ്ടൻസ്ഡ് മിൽക്ക് മിശ്രിതത്തിൽ ചേർക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ബേക്കിംഗ് ടിന്നിലേക്ക് പകർന്ന് ഓവനിൽ വച്ച് 40-45 മിനിട്ട് ബേക്ക് ചെയ്തെടുക്കുക.
ഫഡ്ജ് ഐസിംഗ് തയ്യാറാക്കാം
ഇതിനായി മിച്ചമുള്ള കാൽടിൻ കണ്ടൻസ്ഡ് മിൽക്കും 4 ടേ.സ്പൂൺ കൊക്കോപ്പൊടിയും 50ഗ്രാം ബട്ടറും തമ്മിൽ ചേർക്കുക. നന്നായി ബീറ്റ് ചെയ്ത് അല്പനേരം ചൂടാക്കിയശേഷം ഒന്നുകൂടി ഇളക്കി കേക്കിന് മീതെ വ്യാപിപ്പിക്കുക. സെറ്റായതിനു ശേഷം കഷണങ്ങളാക്കി വിളമ്പുക.

എഗ്ഗ് ലെസ് ബനാനാ കേക്ക്
ചേരുവകൾ
കണ്ടൻസ്ഡ് മിൽക്ക്...........അര ടിൻ
തൈര്...............അരക്കപ്പ്
ബട്ടർ.............50 ഗ്രാം
മൈദ...............2 കപ്പ്
പഴം.......രണ്ടെണ്ണം (ഉടച്ചത്)
വാനില എസ്സൻസ്................1 ടീ.സ്പൂൺ
ബേക്കിംഗ് പൗഡർ................ഒരു ടീ.സ്പൂൺ
സോഡാപ്പൊടി..............അര ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഓവന്റെ താപനില 180ഡിഗ്രി സെൽഷ്യസ് ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ഒരു കേക്ക് പാനിൽ ബട്ടർ പുരട്ടി മൈദ വിതറി എല്ലായിടത്തേക്കും വ്യാപിപ്പിച്ച് വയ്ക്കുക. മൈദ, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി എന്നിവ ഒരുമിച്ചാക്കി തെള്ളി ഒരു ബൗളിലിടുക. മറ്റൊരു ബൗളിൽ ബട്ടറും മിൽക്ക് മെയ്ഡും തമ്മിൽ നന്നായടിച്ച് അതിൽ തൈര് ചേർത്തിളക്കുക. ഇവയെല്ലാം കൂടി ഒരുമിച്ചാക്കി അതിൽ പഴം ഉടച്ചുവച്ചതും വാനില എസ്സൻസും ചേർക്കുക. തയ്യാറാക്കിവച്ച കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ പകർന്ന് പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് വയ്ക്കുക. 25-30 മിനിട്ട് ബേക്ക് ചെയ്ത് എടുക്കുക.
മുട്ട ചേർക്കാത്ത മാർബിൾ കേക്ക്
ചേരുവകൾ
മൈദ, ബട്ടർ, പൊടിച്ച പഞ്ചസാര..............150 ഗ്രാം വീതം
പാൽ............മുക്കാൽക്കപ്പ്
വിനാഗിരി...............3 ടീ.സ്പൂൺ
വാനില എസ്സൻസ്.............1 ടീ.സ്പൂൺ
ബേക്കിംഗ് പൗഡർ..............ഒന്നര ടീ.സ്പൂൺ
കൊക്കോപ്പൊടി...........1 ടേ.സ്പൂൺ
ഐസിംഗിന്
ബട്ടർ..........50 ഗ്രാം
ഐസിംഗ് ഷുഗർ..........100 ഗ്രാം
ചോക്ലേറ്റ്...............50 ഗ്രാം (ഉരുക്കിയത്)
കൊക്കോപ്പൊടി.............2 ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
ബട്ടറും പഞ്ചസാരയും ഒരു ബൗളിൽ എടുത്ത് നന്നായി ബീറ്റ് ചെയ്യുക. പാലും വിനാഗിരിയും ചേർത്തിളക്കുക. മൈദയിൽ ഒരു ടേ.സ്പൂൺ മാറ്റിവയ്ക്കുക മിച്ചമുള്ളത് ഈ ബാറ്ററിൽ ചേർക്കുക. ഈ ബാറ്ററിൽ രണ്ടായി പകുത്ത് വയ്ക്കുക. ഒരു പകുതിയിൽ ഒരു ടേ.സ്പൂൺ മൈദ ചേർക്കുക. മറ്റേ പങ്കിൽ കൊക്കോപ്പൊടി ഒരു ടേ.സ്പൂൺ ചേർക്കുക. എട്ടിഞ്ച് വ്യാസമുള്ള കേക്ക് ടിന്നിൽ ബട്ടർ തേച്ച് മൈദ വിതറിവയ്ക്കുക. ഇതിലേക്ക് രണ്ടു ബാറ്ററിൽ നിന്നും കുറേശ്ശെയായി ഇടകലർത്തി വിളമ്പുക.
ഓവന്റെ താപനില 180 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് കേക്ക് ടിൻ വച്ച് 20-25 മിനിട്ട് ബേക്ക് ചെയ്തെടുക്കുക. ആറിയതിനുശേഷം ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക. ഐസിംഗ്: 50 ഗ്രാം ബട്ടറും 100 ഗ്രാം ഐസിംഗ് ഷുഗറും 50 ഗ്രാം ഉരുക്കിയ ചോക്ലേറ്റും 2 ടീ.സ്പൂൺ കൊക്കോപ്പൊടിയും ഒരു ബൗളിൽ എടുത്ത് നന്നായി ബീറ്റ് ചെയ്ത് കേക്കിന് മീതെ വ്യാപിപ്പിക്കുക.

മുട്ടചേർക്കാത്ത ഈന്തപ്പഴകേക്ക്
ചേരുവകൾ
ഈന്തപ്പഴം...............അരക്കപ്പ്
പാൽ, പഞ്ചസാര,മൈദ...............മുക്കാൽകപ്പ് വീതം
സസ്യഎണ്ണ.......കാൽ കപ്പ്
ബദാം................1 ടേ.സ്പൂൺ
ബേക്കിംഗ് പൗഡർ..........1 ടീ.സ്പൂൺ
ഒരു മിക്സി ജാറിൽ ഈന്തപ്പഴം കുരു കളഞ്ഞത്, പഞ്ചസാര, പാൽ എന്നിവ എടുത്ത് നന്നായടിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. ഒരു ബൗളിൽ ഈ മിശ്രിതം എടുക്കുക. ഇതിൽ സസ്യഎണ്ണ, മൈദ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായിളക്കുക. ബദാം ചെറുതായരിഞ്ഞത് മീതെ വിതറുക. ബട്ടർ തടവി, മൈദ വിതറിയ ഒരു ബേക്കിംഗ് പാനിലേക്ക് പകരുക. ഓവന്റെ താപനില 150 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹിറ്റ് ചെയ്യുക. ഇതിലേക്ക് ബേക്കിംഗ് പാൻ വച്ച് 30-40 മിനിട്ട് ബേക്ക് ചെയ്തെടുക്കുക.
ബദാം - നട്സ് കേക്ക്
ചേരുവകൾ
മൈദ..........അരക്കപ്പ്
ബദാം പൊടിച്ചത്.................കാൽക്കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത്..............കാൽക്കപ്പ്
പഞ്ചസാര..............കാൽക്കപ്പ്
പാൽ...............അരക്കപ്പ്
നെയ്യ്...................3 ടീ.സ്പൂൺ
ബേക്കിംഗ് പൗഡർ...............അര ടീ.സ്പൂൺ
സോഡാപ്പൊടി.................കാൽ ടീ.സ്പൂൺ
തേങ്ങ ചുരണ്ടി ഉണക്കിയത്.................ഒരു നുള്ള്
തയ്യാറാക്കുന്നവിധം
ഓവന്റെ താപനില 180ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ്പാനിൽ നെയ്യ് തേച്ച് മെഴുകു കടലാസിട്ട് ബേക്കിംഗ് പാനിൽ ഇട്ട് വയ്ക്കുക. ഒരു ബൗളിൽ അണ്ടിപ്പരിപ്പ് പൊടിച്ചത്, ബദാം പൊടിച്ചത്, മൈദ, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി എന്നിവ എടുത്തിളക്കുക. മറ്റൊരു ബൗളിൽ നെയ്യ് ഒഴിച്ചിളക്കുക. പഞ്ചസാരയിട്ട് ഇളക്കുക.രണ്ടു ബൗളിലെയും ചേരുവകൾ ഒരു വലിയ ബൗളിലേക്ക് പകരുക. ഒരു നുള്ള് ചുരണ്ടി ഉണക്കിയ തേങ്ങയിൽ ഒരു നുള്ള് മൈദ ഇട്ടിളക്കി വയ്ക്കുക. കേക്ക് ബാറ്റർ തയ്യാറാക്കി വച്ചിരിക്കുന്ന ബേക്കിംഗ് പാനിലേക്ക് പകർന്ന് മീതെയായി തേങ്ങ വിതറുക. 20-25 മിനിട്ട് ബേക്ക് ചെയ്ത് എടുക്കുക.
മീൻഗന്ധം അകറ്റാൻ