s

മലയാളികളുടെ പ്രിയപ്പെട്ട താരം രജീഷ വിജയൻ കിയ സെൽറ്റോസ് എസ്‌യുവി സ്വന്തമാക്കി.സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനാണ് രജീഷ വാങ്ങിയത്. സെൽ റ്റോസ് ഇന്ത്യൻ വിപണിയിൽ എത്തി ഒരു വർഷം കഴിഞ്ഞ വേളയിലാണ് അവർ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്.കിയ മോട്ടോഴ്‌സിന്റെ കേരളത്തിലെ പ്രമുഖ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനെ രജിഷ വിജയൻ ഏറ്റുവാങ്ങിയത്. അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള കാർ ആണ് താരം സ്വന്തമാക്കിയത്. സെൽറ്റോസ് എക്‌സ്‌ലൈൻ കൺസെ്ര്രപ് അടിസ്ഥാനമാക്കിയാണ് സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാൻഡ് ആപ്പ് ആണ് രജിഷയുടെ ഏറ്റവുമൊടുവിലായി റിലീസായ ചിത്രം. ലവ് , ഖൊ ഖൊ തുടങ്ങിയവയാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.