
നായികയും ഗായികയുമായ ശ്രുതിഹാസൻ പറയുന്നു.
* ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ?
അയ്യോ!
* പ്രിയപ്പെട്ട സ്ഥലം?
എന്റെ വീട്
* പ്രിയപ്പെട്ട റെസ്റ്റോറന്റ്?
ലണ്ടനിലെ ബോൺ ഡാഡീസ്
* ശ്രുതിയുടെ ബ്യൂട്ടി സ്പോട്ട്?
എന്റെ തലമുടി
*ഭയക്കുന്നത്?
പല്ലികളെയും പാമ്പുകളെയും
* എന്താണ് പുതിയ സ്വകാര്യം?
ഒന്നുമില്ല. ഞാനിപ്പോഴും സിംഗിളാണ്.
* പുരുഷന്മാരിൽ ഇഷ്ടപ്പെടുന്നത്?
താടി. എനിക്ക് താടിവച്ച പുരുഷന്മാരെ ഇഷ്ടമാണ്.
* ആണായിയിരുന്നുവെങ്കിൽ ?
ഞാൻ തമന്നയെ പ്രേമിച്ചേനെ. എന്തൊരു സെക്സിയാണ് തമന്ന.
ആ വ്യക്തിത്വവും എനിക്കിഷ്ടമാണ്.
* ശ്രുതിയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്?
എന്റെ അച്ഛൻ കമൽ ഹാസനും എന്റെ സുഹൃത്തുക്കളും.
* ഒപ്പമഭിനയിക്കാൻ ആഗ്രഹിക്കുന്ന താരം?
പ്രഭാസ്. ഞാൻ ജോടിയായഭിനയിച്ചിട്ടില്ലാത്തഒരേയൊരു തെലുങ്ക് നായകനാണ് പ്രഭാസ്.
* ഏറ്റവുമധികം സ്വാധീനിച്ച അഭിനേത്രി?
ഹാലി ബെറി
* സിനിമാ രംഗത്ത് സ്വജനപക്ഷപാതമുണ്ടെന്ന് പറയപ്പെടുന്നതിനോട്?
എനിക്കങ്ങനെ തോന്നുന്നില്ല. എന്റെ പേരിനൊപ്പമുള്ള ഹസൻ എന്ന സർ നെയിം എനിക്ക് മുന്നിൽ പല വാതിലുകളും തുറക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇവിടെ നിലനില്ക്കണമെങ്കിൽ ഞാൻ കഴിവ് തെളിയിച്ചേ മതിയാകൂ.
* ബോഡി ഷെയിമിംഗിനെപ്പറ്റി ഒരിക്കൽ ഇൻസ്റ്റഗ്രാമിൽപോസ്റ്റിട്ടിരുന്നു. ശ്രുതിയെ അത്തരം വിമർശനങ്ങൾ ബാധിക്കാറുണ്ടോ?
എന്നെ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ടല്ല ഞാൻ പ്രതികരിച്ചത്.എവിടെയും സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണത കണ്ടത് കൊണ്ടാണ്.