olx

വാരണാസി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ എം പി ഓഫീസ് ഒ എൽ എക്സിലൂടെ വിൽപ്പനയ്ക്ക് വച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എഴ് കോടി അമ്പത് ലക്ഷത്തിനാണ് 6500 സ്‌ക്വയർ ഫീറ്റ് കെട്ടിടം വിൽപ്പനയ്ക്കായി വച്ചത്. എം പി ഓഫീസിന്റെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ലക്ഷ്മികാന്ത് ഓജ എന്നയാളുടെ അക്കൗണ്ടിൽ നിന്നുമാണ് പരസ്യം പോസ്റ്റ് ചെയ്തിരുന്നത്. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് മോദിയുടെ എം പി ഓഫീസ് സ്ഥിതി ചെയ്യുന്നത്.


പ്രധാനമന്ത്രിയുടെ എം പി ഓഫീസ് വിൽപ്പനയ്‌ക്കെന്ന വാർത്ത വൈറലായതോടെ പൊലീസിൽ പരാതി ലഭിക്കുകയും, തുടർന്ന് വാരണാസി പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഓഫീസിന്റെ ഫോട്ടോ പകർത്തിയ ആളുൾപ്പടെ നാലുപേരെയാണ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.