
ലണ്ടൻ: അതിമനോഹരമായ പുഷ്പമാണ് ഓർക്കിഡ്. എന്നാൽ, ലണ്ടനിലെ ക്യൂവിലുള്ള റോയൽ ബൊട്ടാണിക് ഗാർഡൻസ് മഡഗാസ്കറിലെ വനങ്ങളിൽ നിന്ന് കണ്ടെത്തിയ ഗ്യാസ്ട്രോഡിയ അഗ്നിസെല്ലസിന് ലോകത്തിലെ ഏറ്റവും വിരൂപമായ ഓർക്കിഡ് എന്ന പട്ടമാണ് നൽകിയിരിക്കുന്നത്. 2020 ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ 156 സസ്യങ്ങളിൽ ഒന്നാണിത്.
"ഇതിന്റെ 11 മില്ലീമീറ്റർ വലിപ്പമുള്ള പൂക്കൾ ചെറുതും തവിട്ടുനിറമുള്ളതും വിരൂപവുമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ഓർക്കിഡ് പോഷകാഹാരത്തിനായി മറ്റു ഫംഗസുകളെയാണ് ആശ്രയിക്കുന്നത്, ഇതിന് ഇലകളോ മറ്റ് പ്രകാശ സംശ്ലേഷണ കോശങ്ങളോ ഇല്ല.