
സിനിമയിൽനിന്ന് ഇടവേളയെടുത്ത് കൃഷിയിൽ മുഴുകുന്ന ദേവയാനിയുടെ വിശേഷങ്ങൾ....
ഇൗ റോഡിലെ അന്തിയൂർ എന്ന തമിഴ് ഗ്രാമത്തിൽ എത്തിയാൽ ദേവയാനിയെ കാണാം. താരപരിവേഷമില്ല. ഇവിടെ ദേവയാനിയും ഭർത്താവും സംവിധായകനുമായ രാജകുമാരനും സ്വന്തം കൃഷിയിടത്തിലുണ്ട്.
ഈ ജീവിതംദേവയാനി ഏറെ ആസ്വദിക്കുന്നു. ''പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. പ്രഭാത നടത്തം കഴിഞ്ഞാൽ ഭക്ഷണം ഉണ്ടാക്കും. വീട്ടുജോലികൾ എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. മണ്ണിൽ പണിയെടുക്കാൻ എനിക്ക് ഇഷ്ടമാണ്.വീട്ടു ജോലിയുടെ തിരക്ക് കഴിഞ്ഞാൽ സഹായിക്കാറുണ്ട്.നല്ല കാലാവസ്ഥയാണ് ഇവിടെ. അതിനാൽ നല്ല വിളവെടുപ്പും. ഈ ഗ്രാമത്തെയും ഇവിടത്തെ ജനങ്ങളെയും ഇഷ്ടമാണ്.'' ദേവയാനി പറഞ്ഞു
നോക്കെത്താദൂരത്ത് തെങ്ങിൻതോപ്പ്. നിരനിരയായി കവുങ്ങ് മരങ്ങൾ.മുല്ലത്തോട്ടത്തിൽ പൂക്കൾ പാതിവിടർന്ന നിലയിൽ. മാവും മാതളവും പൂത്തു നിൽക്കുന്നു.പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പിന് പാകമായ വെണ്ടയ്ക്ക,നിലക്കടല കൃഷിയുമുണ്ട്. ആറു ഏക്കർ കൃഷിഭൂമിയിൽ നൂറുമേനിക്ക് ഇവർ പണിയെടുക്കുന്നു. രാജകുമാരന്റെ നാടാണ് അന്തിയൂർ .
തൊഴിലാളികൾക്കൊപ്പം സഹായിയായി ദേവയാനിയും രാജകുമാരനും ഉണ്ടാവും . സിനിമ പോലെ ഏറെ പ്രിയമാണ് രാജകുമാരന് കൃഷി. സേലത്തെയും അന്തിയൂരെയും ചന്തകളാണ് പ്രധാന വിപണനകേന്ദ്രം. ഏർക്കാട് മോണ്ട് സ് പോട്ട് സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്ന മൂത്ത മകൾ ഇനിയയും എട്ടാം ക്ളാസിൽ പഠിക്കുന്ന ഇളയ മകൾ പ്രിയങ്കയും കൃഷിയെ സ് നേഹിക്കുന്നവർ.
''ഒരു നല്ല നടിയായി തുടരാൻ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കണം. കഠിനാദ്ധ്വാനം നിറഞ്ഞ മേഖലയാണ് സിനിമ. അവിടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഒരിക്കലും വീഴ്ച ഉണ്ടാവാൻ പാടില്ല. നല്ല ഭാര്യയും അമ്മയുമായി മാറുന്നതിനും ഉത്തരവാദിത്വം ഉണ്ടാവണം. ഞാൻ അതു ഭംഗിയായി നിർവഹിക്കുന്നു എന്നാണ് വിശ്വാസം.സിനിമയിലെ പോലെയാണ് ജീവിതത്തിലും ദേവയാനി എന്നു ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. ആറു മാസം അദ്ധ്യാപികയായി ജോലി ചെയ്തു.നിറഞ്ഞ മനസോടെയാണ് ആ ജോലിയും ചെയ് തത്. എല്ലാ രംഗത്തും മികവ് പുലർത്താൻ നൂറല്ല, ഇരുനൂറു ശതമാനം ഉത്തരവാദിത്വം വേണം.''
ദേവയാനി പാതി മലയാളി ആണ്. അച് ഛൻ ജയദേവിന്റെ നാട് മംഗലാപുരം.അമ്മ ലക്ഷ്മിയുടെ നാട് ചേർത്തല. 'കോയൽ" എന്ന ബോളിവുഡ് സിനിമയിലൂടെ ചലച്ചിത്ര പ്രവേശം. എന്നാൽ ആ സിനിമയുടെ റഷസ് പ്രിയദർശൻ കണ്ടു. അങ്ങനെ അനുഗ്രഹ സിനി ആർട് സിന്റെ വി. ബി . കെ മേനോൻനിർമിച്ച 'കിന്നരിപ്പുഴയോരം" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി. മോഹൻലാൽ ചിത്രംബാലേട്ടനിലെ രാധികയാണ് എന്നും ദേവയാനിയുടെ പ്രിയ കഥാപാത്രം. സുന്ദരപുരുഷനിലെയും ത്രീ മെൻ ആർമിയിലെയും കഥാപാത്രങ്ങളും പ്രിയപ്പെട്ടത്. 'കിന്നരിപ്പുഴയോരം" സിനിമയോട് പ്രത്യേക ഇഷ്ടം.മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം ദേവയാനിക്ക് ലഭിച്ചിട്ടുണ്ട്.''ഞാൻ ഭാഗ്യവതിയാണ്. രാജകുമാരൻ എന്ന സംവിധായകനും ഭർത്താവിനും സംവിധായകനും അച്ഛനും കർഷകനും നൂറിൽ നൂറു മാർക്ക് നൽകും.""