divya-subbayya

ചെന്നൈ: നടൻ സത്യരാജിന്റെ മകളും സാമൂഹിക പ്രവർത്തകയുമായ ദിവ്യ സുബയ്യ ഡി.എം.കെയിൽ ചേർന്ന് മത്സരിക്കുമെന്ന് സൂചന. മകൾക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമെന്ന് സത്യരാജ് പറഞ്ഞു.

രജനികാന്തിന്റെ വരവ് ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രചാരണത്തിന് താരപ്രഭ നൽകാൻ സത്യരാജിനെ രംഗത്തിറക്കാനാണ് ഡി.എം.കെയുടെ പദ്ധതി. ദ്രാവിഡ ആശയത്തെക്കുറിച്ച് അവഗാഹമുള്ള സത്യരാജ് മികച്ച പ്രാസംഗികനുമാണ്. ദിവ്യയ്ക്ക് നിയമസഭാ സീറ്റു നൽകും.

ന്യൂട്രിഷ്യനിസ്റ്റായ ദിവ്യ, മഹിൽമതി ഇയക്കം എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടിവർ. നീറ്റ് പരീക്ഷയ്ക്കെതിരെ ദിവ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.