
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നും റാവത്ത് ട്വീറ്റ് ചെയ്തു. വെളളിയാഴ്ചയാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൊവിഡ് വ്യാപനം തുടങ്ങിയതിന് പിന്നാലെ ത്രിവേന്ദ്ര സിംഗ് റാവത്തിന് പലതവണ സ്വയം നീരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു.