football-association

തിരുവനന്തപുരം : ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പ്രത്യേക ജനറൽ ബോഡിയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി. സംസ്ഥാന അസോസിയേഷന്റെയും ഒളിമ്പിക് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ വോട്ടെടുപ്പിലാണ് അവിശ്വാസ പ്രമേയം പാസായത്. സാമ്പത്തിക ക്രമക്കേടുകളും ഫുട്ബാൾ ക്ളബുകളുടെ അഫിലിയേഷൻ ക്രമക്കേടുകളും വർഷങ്ങളായി അസോസിയേഷനിൽ തുടരുന്ന ചിലരുടെ പിൻസീറ്റ് ഡ്രൈവിംഗുമാണ് അവിശ്വാസത്തിലേക്ക് നയിച്ചത്. ചില ഭരണസമിതി ഭാരവാഹികളും അവിശ്വാസത്തെ പിന്തുണച്ചു. ജില്ലാ അസോസിയേഷന്റെ ചുമതല ഏറ്റെടുത്ത സംസ്ഥാന അസോസിയേഷൻ വൈകാതെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.