jamshedpur

തിലക് മൈതാൻ: ഐ.എസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്‌റ്റ് യുണൈറ്രഡിനെ കീഴടക്കി. അനികേത് ജാദവാണ് ഗോൾ നേടിയത്. ജയത്തോടെ ജംഷഡ്പൂർ പോയിന്റ് ടേബിൽ അഞ്ചാമതെത്തി. നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന്റെ സീസണിലെ ആദ്യത്തെ തോൽവിയാണിത്. ഇരു ടീമിനും 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണുള്ളത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 53-ാം മിനിട്ടിലാണ് അനികേത് ജംഷഡ്പൂരിന്റെ വിജയ ഗോൾ നേടിയത്.