sharapova

ബ്രിട്ടൻ : റഷ്യൻ ടെന്നിസ് സെൻസേഷൻ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടീഷ് ബിസനസുകാരൻ അലക്സാണ്ടർ ജിൽകസാണ് വരൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ടെന്നിസിൽ നിന്ന് വിരമിച്ച 33 കാരിയായ ഷറപ്പോവ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയയും പോസ്റ്ര് ചെയ്തുകൊണ്ട് തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ടത്. കണ്ട് മുട്ടിയ ആദ്യ ദിനം തന്നെ ഞാൻ അദ്ദേഹത്തോട് യെസ് പറഞ്ഞു. ഇത് ഞങ്ങളുടെ ചെറിയ രഹസ്യമായിരുന്നു. അല്ലേ! വിവാഹക്കാര്യം അറിയിച്ചു കൊണ്ട് അഞ്ച് തവണ ഗ്രാൻഡ് ‌സ്ലാം ചാമ്പ്യനായ ഷറപ്പോവ ഇൻസ്റ്റയിൽ കുറിച്ചു.

2018 ഒക്ടോബർ മുതൽ ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വന്നിരുന്നു. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അലക്സാണ്ടർ. ബ്രിട്ടിഷ് – ബഹ്റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.

2016ലെ ആസ്ട്രേലിയൻ ഓപ്പണിനിടെ ഉത്തേക പരിശോധനയിൽ പരാജയപ്പെട്ട് വിലക്ക് നേരിട്ട ഷറപ്പോവ പിന്നീട് കോർട്ടിൽ തിരിച്ചെത്തിയെങ്കിലും പഴയ മികവിലേക്ക് ഉയരാനായില്ല. പരിക്കും വില്ലനായതിനെത്തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.