cm-raveendran

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ രണ്ടാം തവണയും എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു.
തുടർച്ചയായി 13 മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷമാണ് അന്വേഷണ സംഘം രവീന്ദ്രനെ വിട്ടയച്ചത്.

കഴിഞ്ഞ ദിവസവും സി.എം.രവീന്ദ്രനെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ 13 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. രണ്ട് ദിവസവും നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും മൊഴികൾ
പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നാളെ ചോദ്യം ചെയ്യൽ ഉണ്ടാകില്ല.

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം.രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്ന് രവീന്ദ്രൻ ഇഡിക്ക് മൊഴി നൽകി. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും രവീന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങളും അന്വേഷണ സംഘം രവീന്ദ്രനോട് ആരാഞ്ഞു.