
കൊച്ചി: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന് പരിസ്ഥിതി സംരക്ഷണരംഗത്തെ ആഗോള സന്നദ്ധസംഘടനയായ എനർജി ആൻഡ് എൻവയോൺമെന്റ് ഫൗണ്ടേഷന്റെ ഈവർഷത്തെ ഗ്ളോബൽ സസ്‌റ്റൈനബിലിറ്റി പുരസ്‌കാരം. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിൽ നിന്ന് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥാപകൻ കെ. പോൾ തോമസ് പുരസ്‌കാരം സ്വീകരിച്ചു.