mb-rajesh


കൊച്ചി: ജയ് ശ്രീറാം എന്നത് ആർ.എസ്.എസിന്റെ കൊലവിളി മുദ്രാവാക്യമാണെന്നും അത് വിശ്വാസിയായ ഹിന്ദുവിന്റെ മന്ത്രമല്ലെന്നും സിപിഎം നേതാവ് എംബി രാജേഷ്. പാലക്കാട് നഗരസഭയിൽ വിജയം നേടിയതിന്റെ ആഘോഷമെന്നവണ്ണം ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനർ ഉയർത്തിയ വിഷയത്തിൽ ഒരു മലയാളം സ്വകാര്യ വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിലൂടെ പ്രതികണമറിയിക്കുകയായിരുന്നു അദ്ദേഹം.

'നഗരസഭ എന്നത് ഭരണഘടന സ്ഥാപനമാണ്. അത് എല്ലാം വിഭാഗം ആളുകളുടെയുമാണ്. അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്റെയല്ല. മതത്തിന്റെയല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയുമല്ല. അങ്ങനെയാരു സ്ഥലത്ത് ദൈവത്തിന്റെ പേരോ, മതചിഹ്നമോ പ്രത്യേകമായി സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. വീട്ടിൽ അത് വയ്ക്കാം, പക്ഷെ ഒരു ഭരണഘടനാ സ്ഥാപനത്തിൽ അത് വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്'- അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ മേൽ ബിജെപിക്കാർ ദൈവത്തിന്റെ പേരെഴുതി വയ്ക്കുകയല്ല ചെയ്തതെന്നും ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ വിളിക്കുന്ന മുദ്രവാക്യമാണതെന്നും സിപിഎം നേതാവ് പറഞ്ഞു. തെരുവുകളില്‍ ജനക്കൂട്ടത്തെ തല്ലികൊല്ലുമ്ഴും ഗുജറാത്തില്‍ വംശഹത്യ നടത്തുമ്പോള്‍ അവര്‍ തെരുവില്‍ വിളിച്ചു പറഞ്ഞതും ഇതാണെന്നും എംബിരാജേഷ് ചൂണ്ടിക്കാട്ടി.