
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാം. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് ഇളംചൂട് വെള്ളം കുടിക്കുക. ഭക്ഷണസമയത്ത് ആദ്യം, ദഹിക്കാൻ എളുപ്പമുള്ള പഴം , ജ്യൂസ് എന്നിവയിലേതെങ്കിലും കഴിക്കുക. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ദഹനം ആയാസരഹിതമാക്കും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ച് കഴിക്കുക. കൊഴുപ്പുള്ള ഭക്ഷണം കുറയ്‌ക്കുക. കാരണം കൊഴുപ്പടങ്ങിയ ഭക്ഷണം ദഹനം വൈകിപ്പിക്കും . കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം ഇലക്കറികളും പച്ചക്കറികളും അടങ്ങിയ സാലഡ് നിർബന്ധമായും കഴിക്കുക.ധാരാളം നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും ദഹനപ്രക്രിയ സുഗമമാക്കും. ഇഞ്ചി, കുരുമുളക്, കല്ലുപ്പ്, മല്ലി തുടങ്ങിയവ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാൻ വളരെ സഹായകരമാണ്. ആഹാരം ദിവസവും കൃത്യസമയത്ത് കഴിക്കുക. അത്താഴം വൈകരുത്. ശരീരഭാരം നിയന്ത്രിക്കുന്നതും വ്യായാമം ശീലമാക്കുന്നതും ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കും. അമിതഭക്ഷണം ഒഴിവാക്കുക