
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. പ്രാദേശിക സാഹചര്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതലായി പ്രതിഫലിച്ചതെന്നും ഇതിൽ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാന്‍ ഒന്നുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും അത് നേടാനായില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാൽ തിരിച്ചടിയുണ്ടായിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
മറ്റുള്ളവര്‍ ആരോപണത്തിന്റെ പിറകേ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന്റെ പുറകേയായിരുന്നു എന്ന ഒ രാജഗോപാല്‍ എം.എല്‍.എയുടെ പരാമര്‍ശത്തേക്കുറിച്ച് പ്രതികരിക്കാൻ മുരളീധരൻ തയ്യാറായില്ല. താന്‍ അത് കേട്ടിട്ടില്ലെന്നായിരുന്നു വി മുരളീധരന്റെ മറുപടി.