pic

ന്യൂഡൽഹി:ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഹിന്ദുമതം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ ഹിന്ദുത്വം വിവേചനപരമാണെന്നും തരൂർ പറഞ്ഞു. ദിനംപ്രതി ഇത് സ്ഥിരീകരിക്കപ്പെടുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഗോവയില്‍ ബീഫ് ലഭ്യത ഉറപ്പുവരുത്തുമെന്ന മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവന പങ്കുവച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

"ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദുമതം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ ഹിന്ദുത്വം വിവേചനപരമാണ്. ഹിന്ദുമതം സത്യാന്വേഷണമാണെങ്കില്‍ ഹിന്ദുത്വം ഇരട്ടത്താപ്പില്‍ കുളിച്ചുനില്‍ക്കുന്നു. നാള്‍ക്കുനാള്‍ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്." ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ ബീഫ് ക്ഷാമത്തെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നത്.
മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നിയമം നടപ്പാക്കിയിട്ടുണ്ട്.

ഈ നിയമത്തിന്റെ പേരില്‍ സ്വയംപ്രഖ്യാപിത ഗോസംരക്ഷകര്‍ മുസ്ലിങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്നതിനിടെയാണ് സംസ്ഥാനത്ത് ബീഫ് ലഭ്യത സുഗമമാക്കുമെന്ന് ഗോവ സര്‍ക്കാര്‍ പറയുന്നതെന്നും ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണെന്നും ശശി തരൂര്‍ തുറന്നുകാട്ടുന്നു.

The difference between Hinduism and Hindutva is that the former is inclusive, the latter is selective. Hinduism is about seeking the Truth, Hindutva is bathed in double standards and hypocrisy. Each day brings new confirmation of this: https://t.co/M70UoBicJR

— Shashi Tharoor (@ShashiTharoor) December 18, 2020