
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ലക്‌സുകൾ. 'കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ'വെന്നാണ് ഫ്ലക്‌സിൽ പറയുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്ലക്സുകൾ.
എംഎൽഎ ഹോസ്റ്റലിന്റെ മുന്നിലുൾപ്പടെ നഗരത്തിൽ പലയിടത്തും ഫ്ലക്‌സുകൾ പതിച്ചിട്ടുണ്ട്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.
കെ മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകൾ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും.