murder-case

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെന്നൈ പുതുപേട്ടിനടുത്ത് ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. ദിവസ വേതന തൊഴിലാളിയായ സതോഷ് ആണ് കൊല്ലപ്പെട്ടത്.

കണ്ണഗി നഗറിലെ താമസക്കാരനായിരുന്ന സതോഷിനെ മൂന്ന് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. റോഡിലൂടെ നടക്കുമ്പോൾ രണ്ട് പേർ ചേർന്ന് സതോഷിനെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പ്രതികരിക്കാനാകും മുമ്പ് മൂന്നാമൻ ബ്ലേഡ് ഉപയോഗിച്ച് തൊണ്ട മുറിച്ചു.

ഒമ്പത് തവണയാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് സതോഷിന്റെ തൊണ്ട മുറിച്ചതെന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. കഴുത്തിൽ നിന്ന് രക്തം നഷ്ടമായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നാമൻ ഒളിവിലാണ്.