indrajith

നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പർ 59|2019 ൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പീതാംബരൻ എന്ന കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നു. നിരവധി ചിത്രങ്ങളിൽ പൊലീസ് വേഷങ്ങളിൽ തിളങ്ങിയ താരമാണ് ഇന്ദ്രജിത്ത്. ദുൽഖർ സൽമാന്റെ കുറുപ്പിലും ഇന്ദ്രജിത്തിന് പൊലീസ് വേഷമാണ്.നിരവധി ചിത്രങ്ങൾ ഇന്ദ്രജിത്തിന്റേതായി ഒരുങ്ങുന്നുണ്ട്.വടംവലിയുടെ പശ്ചാത്തലത്തിൽഎത്തുന്ന ആഹാ റിലീസിന് ഒരുങ്ങുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക. അനുരാധയിൽ അനുസിതാര ആണ് നായിക. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന 19 ( 1)​(a)ആണ് ഇന്ദ്രജിത്തിന്റെ മറ്റൊരു ചിത്രം. നവാഗതയായ ഇന്ദു വി. എസ് ചിത്രം സംവിധാനം ചെയ്യുന്നു.നിത്യ മേനോൻ,​ ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ. സോഷ്യൽ- പൊളിറ്റിക്കൽ ഡ്രാമയാണ് ചിത്രം. മോഹൻലാലിന്റെ റാമിലും നിവിൻപോളിയുടെ തുറമുഖത്തിലും ഇന്ദ്രജിത്തിന്റെ സാന്നിദ്ധ്യമുണ്ട്.