jairam-ramesh

ന്യൂഡല്‍ഹി : മാനനഷ്‌ട കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 2019 ജനുവരിയിൽ കാരവൻ മാഗസിനിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം വിവേകിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജയറാം രമേശിന്റെ ആരോപണത്തിനെതിരെ വിവേക് മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ വിവേക് അനധികൃതമായി പണം നിക്ഷേപിച്ചെന്ന് കാരവൻ മാഗസിൻ പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവേകിനെതിരെ ജയറാം രംഗത്തെത്തിയത്. തുടർന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി വിവേക് ഡല്‍ഹി പാട്യാല ഹൗസ് കോടതിയിൽ കാരവൻ മാഗസിന്‍, വാര്‍ത്തയുടെ ലേഖകൻ കൗശൽ ഷ്‌റോഫ്, ജയറാം രമേശ് എന്നിവര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു. ജയറാമിന്റെ മാപ്പ് അംഗീകരിക്കുന്നതായി വിവേക് പറഞ്ഞു. എന്നാൽ കാരവൻ മാഗസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിവേക് അറിയിച്ചു.