resigned

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനു അദ്ധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ രാജിവച്ചു. സി.കെ. ജാനുവിന്റെ സാമ്പത്തിക ഇടപാടുകൾ, പാർട്ടിയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ, പാർട്ടി അംഗങ്ങളോടുള്ള സമീപനം എന്നിവയിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയെ നേരായ തലത്തിൽ കൊണ്ടുപോകേണ്ട സംസ്ഥാന അദ്ധ്യക്ഷ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. നയപരിപാടികളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം ആരോപിച്ചു.