
ന്യൂഡൽഹി. രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഇഫി ഗോവ) ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. 23 ഫീച്ചർ സിനിമകളിലാണ് മലയാളത്തിൽ നിന്ന് അഞ്ചെണ്ണം ഉൾപ്പെട്ടത്. പ്രദീപ് കളിയപുരത്തിന്റെ സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസ്സാം ബഷീറിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, സിദീഖ് പറവൂറിന്റെ താഹിറ, മുഹമ്മദ് മുസ്തഫയുടെ കപ്പേള എന്നിവയാണവ.
ജനുവരി 16 മുതൽ 24 വരെയാണ് ചലച്ചിത്രമേള. നവംബറിൽ നടത്താനിരുന്ന ഇഫി കൊവിഡും ലോക്ക് ഡൗണും കാരണം മാറ്റിവയ്ക്കുകയായിരുന്നു. ശരൺ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ നോൺ ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയാണ്. ജയറാം നായകനായ നമോ എന്ന സംസ്‌കൃത ചിത്രവും ഇത്തവണ പനോരമ വിഭാഗത്തിലുണ്ട്.