
കൊൽക്കത്ത: പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് മലക്കംമറിഞ്ഞ് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജിതേന്ദ്ര തിവാരി. പാർട്ടിയിൽ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്ഥാന മന്ത്രി അരുപ് ബിശ്വാസും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണിത്.
മമത ബാനർജിയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"അത് എന്റെ തെറ്റാണ്. ചില തെറ്റിദ്ധാരണകൾ ഉണ്ടായി. പ്രശ്നങ്ങളുണ്ടാവാൻ കാരണം താൻ മാത്രമാണെന്നും' ജിതേന്ദ്ര തിവാരി കൂട്ടിച്ചേർത്തു. സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു ജിതേന്ദ്ര തിവാരിയുടെയും രാജി പ്രഖ്യാപനം. തൃണമൂലിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി.