new-currency

ദോഹ: ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ സീരിസ് കറൻസികൾ പ്രാബല്യത്തിൽ വന്നു. ദേശീയ ദിനമായ വെള്ളിയാഴ്ച മുതലാണ് നോട്ടുകൾ പ്രാബല്യത്തിൽ വന്നത്. എടി.എമ്മുകളിൽ നിന്നും പുതിയ നോട്ടുകൾ ലഭിച്ചു തുടങ്ങി. ഖത്തറിൽ ആദ്യമായി 200 റിയാലിന്റെ കറൻസിയും മറ്റ് നോട്ടുകളുടെ അഞ്ചാമത് സീരീസും ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

അതേസമയം, നിലവിലുള്ള പഴയ നോട്ടുകൾ പെട്ടെന്ന് പിൻവലിക്കില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. മൂന്ന് മാസം വരെ പ്രാദേശിക ബാങ്കുകൾ വഴിയും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്ക് വഴിയും പഴയ നോട്ടുകൾ മാറിയെടുക്കാനാവും.