
ബ്രസീലിയ: കൊവിഡ് വാക്സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ. ഫൈസറിന്റെ കൊവിഡ് വാക്സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്ത്രീകളോ ആക്കി മാറ്റുമെന്നാണ് ബൊൾസൊനാരോ പറയുന്നത്.
വാക്സിന്റെ പാർശ്വഫലങ്ങളിൽ ഫൈസറിന് ഒരു ഉത്തരവാദിത്വവുമില്ല. അവരുടെ കരാറിൽ അത് വ്യക്തമാണ്. വാക്സിൻ ഉപയോഗിച്ച് നിങ്ങളൊരു മുതലയായി മാറിയാൽ അതിന് പൂർണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
വാക്സിൻ ഉപയോഗിക്കുന്നവർക്ക് അമാനുഷിക ശക്തി ലഭിച്ചേക്കാം. ചിലപ്പോൾ സ്ത്രീകൾക്ക് താടി വളരും. സ്ത്രീകളുടെ ശബ്ദത്തിൽ പുരുഷന്മാർ സംസാരിക്കും. അവർക്ക് വാക്സിൻ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ബോൾസൊനാരോ കൂട്ടിച്ചേർത്തു.