abduction

അ​​​ബൂ​​​ജ​:​ ​വ​​​ട​​​ക്ക​​​ൻ​ ​നൈ​​​ജീ​​​രി​​​യ​​​യി​​​ലെ​ ​ക​​​ട്​​​​സീ​​​ന​ ​ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന്​​ ​ബോ​​​കോ​ ​ഹ​​​റം​ ​ഭീ​ക​ര​ർ​ ​ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​ ​മു​​​ന്നൂ​​​റി​​​ലേ​​​റെ​ ​വി​​​ദ്യാ​​​ർ​ത്ഥി​​​ക​​​ളെ​ ​മോ​​​ചി​​​പ്പി​​​ച്ചു.​ 350​ ​കു​​​ട്ടി​​​ക​​​ളെ​ ​ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​ൽ​ 344​ ​പേ​​​ർ​ ​തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഡി​സം​ബ​ർ​ 11​നാ​​​ണ്​​ ​ക​​​ങ്കാ​​​ര​​​യി​​​ലു​​​ള്ള​ ​സെ​​​ക്ക​​​ൻ​​​ഡ​​​റി​ ​സ്​​​​കൂ​​​ളി​​​ൽ​​​നി​​​ന്ന്​​ ​​​അ​​​ജ്​​​​ഞാ​​​ത​​​രാ​​​യ​ ​തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ​ 350​ ​ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​ ​ത​​​ട്ടി​​​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.​ ​പി​ന്നീ​ട്,​ ​സം​ഭ​വ​ത്തി​ന്റെ​ ​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം​ ​ബോ​​​കോ​ ​ഹ​​​റം​ ​ഏ​​​റ്റെ​​​ടു​​​ത്തു.​ ​തൊ​​​ട്ട​​​ടു​​​ത്ത​ ​സം​​​സ്ഥാ​​​ന​​​ത്തെ​ ​റ​​​ഗു​ ​കാ​​​ട്ടി​​​ലേ​​​ക്കാ​​​ണ്​​ ​കു​​​ട്ടി​​​ക​​​ളെ​ ​കൊ​​​ണ്ടു​​​പോയത്. 344​ ​കു​​​ട്ടി​​​ക​​​ളെ ​മോചി​​​പ്പി​​​ക്കാ​​​ൻ​ ​സാ​​​ധി​​​ച്ച​​​താ​​​യി​ ​ക​ട്​​​​സീ​​​ന​ ​ഗ​​​വ​​​ർ​​​ണ​​​ർ​ ​ആ​​​മി​​​നു​ ​ബെ​​​ല്ലോ​ ​മ​​​സാ​​​രി​ ​അ​​​റി​​​യി​​​ച്ചു.​സു​​​ര​​​ക്ഷാ​​​സേ​​​ന​ ​പ്ര​​​ദേ​​​ശം​ ​വ​​​ള​​​ഞ്ഞ്​​ ​ഭീ​ക​ര​രു​മാ​യി​ ​മോ​​​ച​​​ന​ ​ച​​​ർ​​​ച്ച​ ​ന​​​ട​​​ത്തി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​സൈ​​​ന്യം​ ​വെ​​​ടി​​​യു​​​തി​​​ർ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ​ ​ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി​​​ല്ല.​ ​ഇ​​​ന്ന​​​ലെ​ ​ട്ര​​​ക്കു​​​ക​​​ളി​​​ലാ​​​യി​ ​തി​​​രി​​​ച്ചെ​​​ത്തി​​​യ​ ​കു​​​ട്ടി​​​ക​​​ളെ​ ​വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക്ക്​​ ​വി​​​ധേ​​​യ​​​മാ​​​ക്കി.