us

ചെന്നൈ: ഇന്ത്യയിലെ അമേരിക്കൻ ഏംബസിയും ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ജനറലും ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ വിസിറ്റേഴ്‌സ് ലീഡർഷിപ്പ് പ്രോഗ്രാം 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്ളോബൽ 80 'ഫേസസ് ഒഫ് എക്‌സ്‌ചേഞ്ച്" പുരസ്‌കാരം ചെന്നൈയിലെ എൻ.ജി.ഒയായ ബന്യൻ, ദ ബന്യൻ അക്കാഡമി ഒഫ് ലീഡർഷിപ്പ് ഇൻ മെന്റൽ ഹെൽത്ത് (ബി.എ.എൽ.എം) സഹസ്ഥാപക ഡോ. വന്ദന ഗോപികുമാറിന് വിർച്വലായി നടന്ന ചടങ്ങിൽ സമ്മാനിച്ചു.

മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നവർക്ക് കരുത്തും പിന്തുണയും നൽകി, അവരെ സാമൂഹിക ചലനങ്ങളുടെ ഭാഗമായി തന്നെ നിലനിറുത്തുന്നതിൽ ഡോ. വന്ദനയുടെ പ്രവർത്തനങ്ങളും നേതൃത്വവും ആയിരക്കണക്കിന് പേർക്ക് ഗുണമായിട്ടുണ്ടെന്ന് ചടങ്ങിൽ കോൺസൽ ജനറൽ ജൂഡിത്ത് റാവിൻ പറഞ്ഞു.