sabarimala

പന്തളം:ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൊവിഡ് സാഹചര്യത്തിൽ നൂറായി ചുരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ദേവസ്വം ഉദ്യോഗസ്ഥരും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനുവരി 12 ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പങ്കെടുക്കുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. തിരുവാഭരണം കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്വീകരണം ഉണ്ടാവില്ല. ജനുവരി 11ന് കൊട്ടാരത്തിൽ നിന്ന് തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിൽ കൊണ്ടുവരും. അന്ന് ദർശനമുണ്ടാവില്ല. ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കും. ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര പുറപ്പെടും. തിരുവാഭരണം എങ്ങും തുറന്നുവയ്ക്കില്ല. ഘോഷയാത്ര മടങ്ങുമ്പോൾ പെരുനാട് അയ്യപ്പക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് മാത്രം വിഗ്രഹത്തിൽ ചാർത്തും. മകരവിളക്കിന് ശബരിമലയിൽ അയ്യായിരം പേർക്കേ പ്രവേശനം അനുവദിക്കൂ.