alexa

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഈ വർഷത്തെ ക്രിസ്മസ് ആശംസ ആമസോണിന്റെ വിർച്വൽ അസിസ്റ്റന്റായ അലക്സയിലൂടെ കേൾക്കാം. ആമസോണാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ലോകമെമ്പാടും ബ്രിട്ടീഷ് രാജ്ഞിയുടെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ളൊരു പദ്ധതി ആദ്യമായി ആവിഷ്കരിച്ചിരിക്കുന്നത്. നേരത്തെ കിൻഡിലിലൂടെ 2012ൽ രാജ്ഞിയുടെ ക്രിസ്മസ് പ്രസംഗം പുറത്ത് വിട്ടിരുന്നു.