vt-balram

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ ആര് വരണമെന്ന് ലീഗ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വി.ടി.ബൽറാം എം.എൽ.എ. കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന സ്ഥിതിക്ക് മാറ്റം വരുത്താൻ നോക്കാൻ വി.ടി.ബൽറാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി.ബൽറാം എം.എൽ.എ ഇക്കാര്യം പറഞ്ഞു.

"കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാൻ നോക്ക് സാറേ" വി.ടി.ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്നും അത്തരം ജനാധിപത്യ വിരുദ്ധ നടപടികളാണ് യു.ഡി.എഫിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

 

കേരളത്തിലെ ആഭ്യന്തര വകുപ്പിൽ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാൻ നോക്ക് സാറേ...

Posted by VT Balram on Saturday, 19 December 2020